Publish Date: Sun, 16 Aug 2020 (15:00 IST)
Updated Date: Sun, 16 Aug 2020 (15:04 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കതിരെ ശിവസേന രംഗത്ത്. രമക്ഷേത്ര ശിലസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രിയ്ക്കൊപ്പം വേദി പങ്കിട്ട മഹന്ത് നൃത്യ ഗോപാൽ ദസിന് കൊവിഡ് സ്ഥിരീകരിച്ചിട്ടും എന്തുകൊണ്ട് പ്രധാനമന്ത്രി ക്വാറന്റീനിൽ പോകുന്നില്ല എന്നതാണ് ശിവസേനയുടെ ചോദ്യം. ശിവസേനയുടെ മുഖപത്രമായ സാമ്നയിയിലൂടെയാണ് വിമർശനം ഉന്നയിച്ചിരിയ്ക്കിന്നത്.
ഒരു മാസ്ക് പോലും ധരിയ്ക്കതെയാണ് 75 കാരനായ മഹന്ത് നൃത്യ ഗോപാൽ ദാസ് വേദിയിൽ പ്രത്യക്ഷപ്പെട്ടത് എന്നും സാമ്നയിലെ ലേഖനത്തിൽ ശിവസേന വിമർഷിയ്ക്കുന്നു. 'എഴുപത്തഞ്ചു വയസ്സുകാരനായ മഹന്ത് നൃത്യ ഗോപാൽ ദാസ് ഒരു മാസ്ക് പോലും വെയ്ക്കാതെയാണ് വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇദ്ദേഹത്തോട് അടുത്തിടപഴകുന്നത് നമ്മള്‍ കണ്ടതാണ്. മഹന്ത് നൃത്യക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നമ്മുടെ പ്രധാനമന്ത്രി ക്വാറന്റീനില്‍ പോകാന്‍ തയ്യാറാണോ എന്നാണ് മുഖപ്രസംഗത്തിലൂടെ ശിവസേനയുടെ പ്രധാന ചോദ്യം.