പശു കടത്ത് ആരോപിച്ച് കൊല; പെഹ്‌ലു ഖാന്‍ കേസിൽ ആറ് പ്രതികളേയും വെറുതെ വിട്ടു

ബുധന്‍, 14 ഓഗസ്റ്റ് 2019 (19:16 IST)
പശുക്കടത്ത് ആരോപിച്ച് ആള്‍‌കൂട്ട വിചാരണ നടത്തി പെഹ്‌ലുഖാന്‍ എന്നയാളെ മര്‍ദ്ദിച്ചു കൊന്ന കേസിലെ പ്രതികളായ ആറ് പേരെയും വെറുതെവിട്ടു. രാജസ്ഥാനിലെ ആള്‍വാറിലെ വിചാരണ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്.

പ്രചരിച്ച ദൃശ്യങ്ങളിലെ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. ആകെ ഒമ്പത് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.

2017 എപ്രിലിലാണ് പെഹ്‌ലുഖാന്‍ എന്നയാളെ ഒരു സംഘമാളുകളെ ആക്രമിച്ചത്. ജയ്‌പൂരിലെ ചന്തയില്‍ നിന്നും കന്നുകാലികളെ വാങ്ങി ഹരിയാനയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദേശീയ പാതയില്‍ അക്രമികള്‍ തടഞ്ഞു. വാഹനത്തില്‍ പശുവിനെ കണ്ടതോടെ ചോദ്യം ചെയ്യുകയും പെഹ്‌ലുഖാന്റെ കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെഹ്‌ലുഖാന്‍ മൂന്ന് ദിവസത്തിന് ശേഷം മരിച്ചു. ഇതിനിടെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഈ ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. എന്നാല്‍, ഈ ദൃശ്യങ്ങള്‍ കോടതി തള്ളുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: അമ്പതുകാരന്‍ അറസ്‌റ്റില്‍