30 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്‌റ്റില്‍. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം.
മരുന്ന് വാങ്ങാന്‍ 30 രൂപ വേണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും പണം നല്‍കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. തുടര്‍ന്ന് വഴക്കിട്ട ഇയാള്‍ ഭാര്യയെ വീട്ടില്‍ നിന്നും പുറത്താക്കുകയും മുത്തലാഖ് ചൊല്ലുകയുമായിരുന്നു.
മക്കളെ കാണാനും സംസാരിക്കാനും ഭര്‍ത്താവ് അനുവദിക്കുന്നില്ലെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.
പരാതി സ്വീകരിച്ച പൊലീസ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേസെടുത്തത്.