Select Your Language

Notifications

webdunia
webdunia
webdunia
webdunia

അലമാരകളും കബോർഡുകളും സ്ഥാനം തെറ്റിയാൽ ഗൃഹനാഥന് ആപത്ത് !

അലമാരകളും കബോർഡുകളും സ്ഥാനം തെറ്റിയാൽ ഗൃഹനാഥന് ആപത്ത് !
, വെള്ളി, 3 ഓഗസ്റ്റ് 2018 (12:36 IST)
വീടുകളിൽ ഏറ്റവും ആവശ്യമുള്ളവയാണ് അലമാരകളും കബോർഡുകളും. സാധനങ്ങളും തുണികളുമെല്ലാം സൂക്ഷിച്ചുവക്കുന്നതിനായി എല്ലാ മുറികളിലും ഇത്തരത്തിൽ അലമാരകളും കബോർഡുകളും പണിയാറുണ്ട്. വീട് പണിയുമ്പോൾ തന്നെ സ്ഥലം പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി സ്റ്റെയർകേസിനടിയിൽ പോലും അലമാരകൾ സ്ഥാപിക്കുക പതിവുണ്ട്. എന്നാൽ വാസ്തുപരമായി ഇത് വലിയ ദോഷങ്ങൾക്ക് വഴിവെക്കും.
 
ഇത് മനസിലാക്കിയാണ് നമ്മുടെ പൂർവീകർ വീട് നിർമ്മിച്ചിരുന്നത്. അതിനാൽ തന്നെ പഴയ വീടുകളിൽ എല്ലാ മുറികളിലും അലമാരകളും കബോർഡുകളും കാണില്ല.  വീടുകളിൽ തെക്കുവശത്തും പടിഞ്ഞാറു വശത്തും മാത്രമേ അലമാരകളും കബോർഡുകളും സ്ഥാപിക്കാവു എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. 
 
വടക്കുവശത്തും കിഴക്ക് വശത്തും ഒരിക്കലും ഇവ സ്ഥാപിച്ചുകൂട. അങ്ങനെ ചെയ്താൽ ഗൃഹനാഥന് അത് ദോഷകരമാണ്. ഗൃഹനാഥന്റെ ശാരീരിക മാനസിക ആരോഗ്യത്തെ അത് സാരമായി തന്നെ ബാധിക്കും. അതുപോലെ തന്നെ വീടിന്റെ കിഴക്കുവശത്തും തെക്ക് വശത്തും തട്ടുകൾ നിർമ്മിക്കുന്നത് വീടിന്റെ ഐശ്വര്യക്ഷയത്തിന് കാരണമാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യനമസ്‌കാരം ചെയ്യാന്‍ പാടില്ലാത്തവര്‍ ആരൊക്കെ ?