Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നിങ്ങൾ ഒറ്റയ്ക്കല്ല'; കശ്മീരിലെ നേതാക്കൾക്ക് പിന്തുണയുമായി ശശി തരൂർ

ഒരു തെറ്റും ചെയ്യാത്ത നേതാക്കളെ ഒറ്റരാത്രിക്കൊണ്ട് അറസ്റ്റു ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ശശി തരൂര്‍ ചോദിച്ചു.

'നിങ്ങൾ ഒറ്റയ്ക്കല്ല'; കശ്മീരിലെ നേതാക്കൾക്ക് പിന്തുണയുമായി ശശി തരൂർ
, തിങ്കള്‍, 5 ഓഗസ്റ്റ് 2019 (09:27 IST)
കശ്മീരില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍ എംപി. ഒമര്‍ അബ്ദുള്ള നിങ്ങള്‍ ഒറ്റയ്ക്കല്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരോരുത്തരും കശ്മീരിലെ മുഖ്യധാര നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണ്. തങ്ങളുടെ ശബ്ദത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും തരൂര്‍ പറഞ്ഞു. മറ്റൊരു ട്വീറ്റിലൂടെ കശ്മീരില്‍ എന്താണ് നടക്കുന്നതെന്നും ശശി തരൂര്‍ ചോദിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത നേതാക്കളെ ഒറ്റരാത്രിക്കൊണ്ട് അറസ്റ്റു ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ശശി തരൂര്‍ ചോദിച്ചു.
 
ഇന്നലെ രാത്രിയോടെയാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലില്‍ ആക്കിയത്. താന്‍ വീട്ടുതടങ്കലിലാണെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു. സമാന രീതിയില്‍ താനും തടങ്കലിലാണെന്ന് മെഹബൂബ മുഫ്തിയും ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് നേതാക്കള്‍ക്ക് പിന്തുണയുമായി ശശി തരൂര്‍ രംഗത്തെത്തിയത്.
ഞായറാഴ്ച അര്‍ധരാത്രിയാണ് നേതാക്കളെ കാരണം വെളിപ്പെടുത്താതെ വീട്ടുതടങ്കലിലാക്കിയത്. ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അർധരാത്രി വാട്‌സ്ആപ്പ് സന്ദേശം, കാറിൽ കറുത്ത കൂളിങ് സ്റ്റിക്കർ; വഫയ്ക്ക് നിരവധി ഉന്നതരുമായി ബന്ധങ്ങൾ