ചിലവ് ചുരുക്കണമെങ്കിൽ മോദി വിദേശയാത്രകൾ ചുരുക്കണമെന്ന് സോണിയ ഗാന്ധി

അഭിറാം മനോഹർ
ചൊവ്വ, 7 ഏപ്രില്‍ 2020 (15:37 IST)
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്താൻ എംപി ഫണ്ട് അടക്കം സർക്കാർ വെട്ടിചുരുക്കിയതിന് പിന്നാല ഫണ്ട് എത്തരത്തിൽ വിനിയോഗിക്കണമെന്ന് നിർദേശങ്ങളുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സജ്ജമാക്കിയ പിഎം കെയർ ഫണ്ട‌് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് മാറ്റണമെന്നും സോണിയ ആവശ്യപ്പെട്ടു.
 
പ്രതിരോധ പ്രവർത്തനങ്ങൾക്ക് സുതാര്യതയും വിശ്വാസവും ഉറപ്പ് വരുത്താൻ ഇത് സഹായിക്കുമെന്ന് സോണിയ പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്നു.പ്രധാനമന്ത്രി, മറ്റു കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, ഉന്നത ഉദ്യോ​ഗസ്ഥർ  എന്നിവർ അടുത്ത ഒരു വർഷത്തേക്ക് വിദേശയാത്രകൾ ഒഴിവാക്കണമെന്നും അടുത്ത ഒരു വർഷം പരസ്യ-പ്രചരണങ്ങൾക്കായി സർക്കാർ പണം ചിലവാക്കരുതെന്നും സോണിയ നിർദേശിക്കുന്നു.പുതിയ പാർലമെന്റ് മന്ദിരവും കേന്ദ്രസർക്കാർ ഓഫീസുകളും നിർമ്മിക്കാനുള്ള പദ്ധതികളും താത്കാലികമായി നിർത്തിവെക്കാമെന്നും പദ്ധതിചിലവുകൾ വെട്ടിക്കുറയ്‌ക്കണമെന്നും സോണിയ കത്തിൽ ആവശ്യപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

അടുത്ത ലേഖനം
Show comments