Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൌദിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ തൊഴിലാളികളു​ടെ മടക്കയാത്ര വൈകും

സൌദിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ നാട്ടിലേക്കുളള യാത്ര വൈകും.

riyadh
റിയാദ് , വ്യാഴം, 4 ഓഗസ്റ്റ് 2016 (08:52 IST)
സൌദിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ നാട്ടിലേക്കുളള യാത്ര വൈകും. ഇന്ത്യയിൽ നിന്നുള്ള​ ഹജ്ജ്​ തീർഥാടകരുമായി എത്തുന്ന വിമാനത്തിൽ തൊഴിലാളികളെ തിരികെകൊണ്ടുവരുന്നത് സംബന്ധിച്ച് സൌദിയുമായി ഇതുവരേയും ധാരണയില്‍ എത്താത്തതാണ് യാത്ര വൈകുന്നതിന് കാരണമായത്​.
 
ഹജ്ജ്​ തീര്‍ഥാടകരുമായി ഇന്ത്യയില്‍ നിന്നും മദീനയിലെത്തുന്ന വിമാനങ്ങളുടെ മടക്കയാത്രയിലാണ് തൊഴിലാളികളെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍ ഇന്ത്യ ശ്രമിച്ചിരുന്നത്. എന്നാല്‍ സൌദിയിലെ വ്യോമയാന മന്ത്രാലയത്തിന്റെ ചട്ടമനുസരിച്ച് ഹജ്ജ്​ തീര്‍ഥാടകരുമായി വരുന്ന വിമാനങ്ങളില്‍ മറ്റ് യാത്രക്കാരെ കൊണ്ടുപോകാന്‍ സാധിക്കില്ല. ഈ ചട്ടങ്ങളില്‍ വ്യോമയാനമന്ത്രാലയം ഇളവനുവധിച്ചാല്‍ മാത്രമേ തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ കഴിയൂ.
 
അതേസമയം ദുരിതത്തിലായ തൊഴിലാളികളെ നാട്ടിലത്തെിക്കുന്നതിന് ആവശ്യമായ എല്ലാ ചെലവുകളും സൌദി ഭരണകൂടം വഹിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ് അറിയിച്ചു. കൂടാതെ തൊഴിലാളികളുടെ കേസുകള്‍ സൌദിയിലെ അഭിഭാഷകരുടെ സഹായത്തോടെ നടത്തുമെന്നും പ്രതിസന്ധിയിലായ കമ്പനിയില്‍നിന്ന് മറ്റു ജോലിയിലേക്ക് മാറാന്‍ മന്ത്രാലയം അനുവാദം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമലിനെ കാണാൻ രജനീകാന്ത് ആഗ്രഹം പ്രകടിപ്പിച്ചു; സമ്മതിക്കാതെ ഡോക്ടർമാർ