Select Your Language

Notifications

webdunia
webdunia
webdunia
webdunia

വന്ദേഭാരത് എക്സ്പ്രസ് ദക്ഷിണേന്ത്യയിലേക്കും: ട്രയൽ റൺ തുടങ്ങി, സർവീസ് 11 മുതൽ

വന്ദേഭാരത് എക്സ്പ്രസ് ദക്ഷിണേന്ത്യയിലേക്കും: ട്രയൽ റൺ തുടങ്ങി, സർവീസ് 11 മുതൽ
, തിങ്കള്‍, 7 നവം‌ബര്‍ 2022 (19:41 IST)
ഇന്ത്യ പൂർണമായും തദ്ദേശീയമായി നിർമ്മിച്ച അതിവേഗ ട്രെയിനായ വന്ദേഭാരത് ദക്ഷിണേന്ത്യയിലും സർവീസിന് ഒരുങ്ങുന്നു. ഇതിന് മുന്നോടിയായുള്ള ട്രയൽ റൺ റെയിൽവേ ആരംഭിച്ചു. ഈ മാസം 11ന് സർവീസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.
 
ചെന്നൈ എംജിആർ സെൻട്രൽ സ്റ്റേഷനിൽ നിന്നും മൈസൂരിലേക്കാണ് ട്രെയിൻ സർവീസ്. രാജ്യത്തെ അഞ്ചാമത് വന്ദേഭാരത് സർവീസ് ആണിത്. മുൻ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി ട്രെയിൻ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് എന്ന സംവിധാനം ഈ ട്രെയിനിലുണ്ട്. ഓട്ടോമാറ്റിക് വാതിലുകളും 180 ഡിഗ്രിയിൽ തിരിയുന്ന സുഖപ്രദമായ കസേരകളും ശീതീകരിച്ച കോച്ചുകളും ട്രെയിനിലുണ്ട്. കൂടാതെ ഓട്ടോമാറ്റിക് ഫയർ സെൻസർ, സിസിടിവി ക്യാമറകൾ,ജിപിഎസ് സംവിധാനങ്ങളും ട്രെയിനിലുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍