തിരുപ്പതി ബാലാജി ക്ഷേത്രത്തിലേക്ക് 2 കോടി രൂപയുടെ സ്വർണ കൈപ്പത്തി സംഭാവന ചെയ്ത് തമിഴ്നാട് സ്വദേശി

ശനി, 15 ജൂണ്‍ 2019 (14:29 IST)
തിരുപ്പതി ബാലാജി ക്ഷേത്രത്തിലേക്ക് 2.25 കോടി രൂപയുടെ സ്വർണം സംഭാവന ചെയ്ത് തമിഴ്നാട് സ്വദേശി. കടുത്ത ദൈവവിശ്വാസിയായ ഇയാൾ ചെയ്ത സത്കർമത്തെ പ്രകീർത്തിച്ച് ക്ഷേത്ര ഭാരവാഹികൾ രംഗത്തെത്തുകയും ചെയ്തു. 
 
തമിഴ്നാട് സ്വദേശിയായ തങ്കദുരൈ ആണ് ‘അഭയഹസ്തം’ ‘കതിഹസ്തം’ എന്നീ ആഭരണങ്ങൾ തിരുമല തിരുപതി ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്തത്. ശനിയാഴ്ചയായിരുന്നു സംഭവം.  
 
6 കിലോ തൂക്കം വരുന്ന രണ്ട് സ്വർണ കൈപത്തിയുടെ രൂപത്തിലാണ് ഇയാൾ സംഭാവന നൽകിയത്. ഇക്കഴിഞ്ഞ വെള്ളിയ്ഴ്ച കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയാൽ, അർജുൻ റാം മേഘ്‌വാൽ എന്നിവർ തിരുപ്പതിയിൽ ദർശനം നടത്തി മടങ്ങിയിരുന്നു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘അച്ഛനെ കാണാതായപ്പോള്‍ വല്ലാതെ പേടിച്ചു, ഇപ്പോള്‍ ആശ്വാസമായി’; സിഐയുടെ മകള്‍