Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്മീർ പ്രമേയം കീറിയെറിഞ്ഞു; ഹൈബി ഈഡനെയും, ടിഎൻ പ്രതാപനെയും ചേംബറിലേക്ക് വിളിച്ചു വരുത്തി ശാസിച്ച് സ്പീക്കർ

ഇത് സഭയ്ക്ക് ചേർന്ന നടപടിയല്ലെന്നും ആവർത്തിക്കരുതെന്നും ഇരുവർക്കും സ്പീക്കർ താക്കീത് നൽകി.

, ചൊവ്വ, 6 ഓഗസ്റ്റ് 2019 (12:06 IST)
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കി കൊണ്ടുള്ള പ്രമേയം സഭയിൽ കീറിയെറിഞ്ഞ കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎൻ പ്രതാപനും സ്പീക്കറുടെ ശാസന. ഇത് സഭയ്ക്ക് ചേർന്ന നടപടിയല്ലെന്നും ആവർത്തിക്കരുതെന്നും ഇരുവർക്കും സ്പീക്കർ താക്കീത് നൽകി. 
 
ഇന്നലെ രാജ്യസഭയിൽ ഭരണഘടന വലിച്ചുകീറിയ പിഡിപി എംപിമാരോട് പുറത്തുപോകാൻ സഭാധ്യക്ഷൻ നിർദേശിച്ചിരുന്നു. ഇന്നലെയാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ആം അനുച്ഛേദനം റദ്ദാക്കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്ത് വന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പലവയലിൽ ദമ്പതികളെ മർദ്ദിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ