Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്പലവയലിൽ ദമ്പതികളെ മർദ്ദിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

അമ്പലവയലിൽ ദമ്പതികളെ മർദ്ദിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
, ചൊവ്വ, 6 ഓഗസ്റ്റ് 2019 (11:51 IST)
വയനാട് അമ്പലവയലില്‍ ദമ്പതികളെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയേയും മര്‍ദ്ദിച്ച കേസില്‍ ഒന്നാം പ്രതിയും കോൺഗ്രസ് പ്രവർത്തകനുമായ സജീവാനന്ദനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
 
കര്‍ണാടകത്തിലെ മധൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മാനന്തവാടി എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജൂലായ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലവയല്‍ ടൗണില്‍ വെച്ച് ഒന്നാം പ്രതിയായ സജീവാനനന്ദന്‍ യുവതിയെയും യുവാവിനെയും ക്രൂരമായി മര്‍ദ്ദിച്ചത്.
 
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതെടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയെ കണ്ടെത്തിയ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇപ്പോൾ ഇറങ്ങിയില്ലെങ്കിൽ നിന്റെ വസ്ത്രം ഞാൻ വലിച്ചുകീറും'; യൂബറിൽ യാത്ര ചെയ്യവേ നേരിട്ട ദുരനുഭവം യുവതി കുറിക്കുന്നു