Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടർച്ചയായി സാങ്കേതിക തകരാർ, സ്പൈസ് ജെറ്റ് സർവീസുകൾക്ക് നിയന്ത്രണം

Spice jet
, ബുധന്‍, 27 ജൂലൈ 2022 (20:12 IST)
പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ സ്പൈസ് ജെറ്റിൻ്റെ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി ഡിജിസിഐ. അടുത്ത എട്ടാഴ്ച 50 സർവീസുകൾ മാത്രമെ നടത്താൻ പാടുള്ളുവെന്നാണ് ഡിജിസിഎയുടെ നിർദേശം.
 
തുടർച്ചയായി സ്പൈസ് ജെറ്റ് വിമാനങ്ങൾക്ക് തകരാർ ഉണ്ടാവുന്നതിൽ ഡിജിസിഎ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കമ്പനി നൽകിയ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎ നിയന്ത്രണം ഏർപ്പെടുത്തിയത്. വരുന്ന എട്ടാഴ്ച കാലയളവിൽ നിരീക്ഷണം ശക്തമാക്കാൻ വേണ്ട നടപടികൾ കമ്പനി സ്വീകരിക്കണമെന്നും ഡിജിസിഎയുടെ ഉത്തരവിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിസിഎസ്, എസ്ബിഐ ഓഹരികളിൽ കുതിപ്പ്: സെൻസെക്സിൽ 548 പോയൻ്റ് നേട്ടം