രാജ്യത്തെ പുതിയ വിമാനകമ്പനിയായ അകാസ എയർ അടുത്തമാസം ഏഴിന് പ്രവർത്തനമാരംഭിക്കും. ബോയിങ് 737 മാക്സ് വിമാനമാണ് സർവീസിനായി ഉപയോഗിക്കുക. ബെംഗളൂരു-കൊച്ചി റൂട്ടിൽ ഓഗസ്റ്റ് 13ന് സർവീസ് തുടങ്ങുമെന്നും അകാസ എയർ അറിയിച്ചു.
ആദ്യ വർഷം ഒരോ മാസവും രണ്ട് വിമാനം വെച്ച് വാങ്ങുമെന്ന് കമ്പനി ചീഫ് കൊമേഴ്സ്യൽ ഓഫീസർ പ്രവീൺ അയ്യർ അറിയിച്ചു. ഈ മാസം ഏഴിനാണ് ഡിജിസിഎ കമ്പനിക്ക് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നൽകിയത്.