Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റേഡിയങ്ങളിൽ അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിയ്ക്കാം, കായിക മത്സരങ്ങൾക്ക് മാർഗരേഖ

സ്റ്റേഡിയങ്ങളിൽ അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിയ്ക്കാം, കായിക മത്സരങ്ങൾക്ക് മാർഗരേഖ
, തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (09:33 IST)
ഡൽഹി: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കായിക മത്സരങ്ങൾ നടത്താൻ മാർഗരേഖ പുറത്തിറക്കി കേന്ദ്ര കായിക മന്ത്രാലയം. കർഷന നിയന്ത്രണങ്ങളോടെ മാത്രമേ മത്സരങ്ങൾ സംഘടിപ്പിയ്ക്കാനാകു. സ്റ്റേഡിയങ്ങളിൽ ഉൾക്കൊള്ളാവുന്ന ശേഷിയുടെ അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിയ്ക്കാം. കാണികൾ മസ്ക് ധരിയ്ക്കുക നിർബന്ധമാണ്. കഴിവതും ആറടി അകലം ഉറപ്പാക്കണം. സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അനുമതി ഉണ്ടെങ്കിൽ മാത്രമേ മത്സരം നടത്താനാകു.
 
മത്സരം ആരംഭിയ്ക്കുന്നതിന് 72 മണിക്കൂറുകൾക്ക് മുൻപെങ്കിലും കായിക താരങ്ങൾ ആർടി‌പിസിആർ ടെസ്റ്റ് നടത്തിയിരിയ്ക്കണം. ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാനാകു. കണ്ടെയ്‌ൻമെന്റ് സോണുകളിൽനിന്നുമുള്ള കായിക തരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ അനുമതി നൽകരുത്. സ്റ്റേഡിയത്തിൽ പ്രവേശിയ്ക്കുന്നതിന് മുൻപ് കായിക താരങ്ങളെ ഉൾപ്പടെ തെർമൽ പരിശോധനയ്ക്ക് വിധേയരാക്കണം. 
 
സ്റ്റേഡിയത്തിൽ പ്രവേശിയ്ക്കുന്ന കായിക താരങ്ങളെയും അവരുമായി ബന്ധപ്പെട്ടവരെരും നിരീക്ഷിയ്ക്കാൻ ടാസ്ക് ഫോഴ്സ് രൂപ്പികരിയ്ക്കണം. താരങ്ങളുടെ യാത്ര അടക്കം ടാസ്ക്ഫോഴ്സിന്റെ നിരീക്ഷണത്തിലായിരിയ്ക്കണം. സ്റ്റേഡിയങ്ങളിൽ തിരക്ക് നിരീക്ഷിയ്ക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിയ്ക്കണം. ശുചിമുറിക കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം എന്നിങ്ങനെപോകുന്നു നിർദേശങ്ങൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ബസ്ചാര്‍ജ് കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം