'പി രാമകൃഷ്ണൻ പിണറായിയുടെ ഏറാൻമൂളി'; സ്പീക്കർക്കെതിരെ രൂക്ഷ വിമർശനവുമായി വി ടി ബൽറാം
സ്പീക്കറിനെതിരെ പരസ്യമായി ബൽറാം
Publish Date: Tue, 27 Feb 2018 (14:25 IST)
Updated Date: Tue, 27 Feb 2018 (14:30 IST)
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി വിടി ബല്‍റാം എംഎല്‍എ. സ്പീക്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എറാന്‍മൂളിയാകരുതെന്ന് ബൽറാം പറഞ്ഞു. അദ്ദേഹം പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചെയ്തത് ഇപ്പോഴത്തെ പ്രതിപക്ഷം ചെയ്യുന്നില്ലെന്നും മാണിയുടെ ബജറ്റ് അവതരണത്തില്‍ സഭയില്‍ ഉണ്ടായ കയ്യാങ്കളികള്‍ സൂചിപ്പിച്ച് ബല്‍റാം പറഞ്ഞു.
അതേസമയം, പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും തെറ്റിദ്ധാരണ വേണ്ടെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പിന്നീട് വ്യക്തമാക്കി. ഇന്ന് ഉന്നയിക്കാനാത്ത വിഷയം നാളെ ഉന്നയിക്കാം. ചെയറിന്റെ മുഖം മറച്ചുളള പ്രതിഷേധം നിര്‍ഭാഗ്യകരമാണെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം.
ആവശ്യങ്ങള്‍ അറിയിക്കാതെയാണ് പ്രതിപക്ഷം ബഹളം വച്ചത്. ചോദ്യോത്തേര വേളയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അംഗങ്ങള്‍ക്ക് അനുമതി നല്‍കാനായി അവരെ ചെയറിനു കാണാന്‍ സാധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. ഇതു നിഷേധിക്കപ്പെട്ട വേളയിലാണ് സഭ പിരിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.