Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പരമേശ്വരന്‍ മൊഴി മാറ്റിയത് സി പി എമ്മിന്റെ സമ്മര്‍ദ്ദം മൂലമെന്ന് മകന്‍

ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ പാര്‍ട്ടിക്കാര്‍ ആവശ്യപ്പെട്ടു

ശ്രീജിത്ത്
, വ്യാഴം, 12 ഏപ്രില്‍ 2018 (11:46 IST)
വരാപ്പുഴയിൽ യുവാവ് പൊലീസ് കസ്റ്റ‍ഡിയിൽ മരിച്ച സംഭവത്തിൽ വ്യാജ മൊഴി നല്‍കാന്‍ പരമേശ്വരന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് സി പി എം പാര്‍ട്ടി നേതാക്കളെന്ന് റിപ്പോര്‍ട്ട്. ശ്രീജിത്തിനെതിരെ വ്യാജതെളിവുണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നതായി വെളിപ്പെടുത്തൽ. 
 
പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെക്കൊണ്ടു കള്ളമൊഴി ഉണ്ടാക്കാന്‍ നീക്കം നടക്കുന്നതായി മകൻ ശരത് ആരോപിച്ചു. ശ്രീജിത്തിനെതിരെ മൊഴി നല്‍കിയെന്ന ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ നിലപാട് പാര്‍ട്ടി സമ്മര്‍ദംമൂലമാണെന്ന് ശരത് മനോരമ ന്യൂസിനോടു പറഞ്ഞു.
 
ശ്രീജിത്തിനെ സംഭവസ്ഥലത്ത് കണ്ടെന്ന പൊലീസ് മൊഴി അന്നുതന്നെ അച്ഛന്‍ നിഷേധിച്ചതാണ്. പാര്‍ട്ടിക്കാര്‍ വന്നു പോയശേഷമാണ് അച്ഛന്‍ മൊഴി മാറ്റിയത്. ആദ്യം സഖാവ് ഡെന്നിയും ലോക്കല്‍ കമ്മിറ്റിയംഗം കെ.ജെ.തോമസും അച്ഛനെ വീട്ടില്‍ വന്നുകൊണ്ടുപോയി. അതിനുശേഷമാണ് അച്ഛന്‍ മൊഴിമാറ്റിയതെന്ന് ശരത് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാമലീല റിലീസ് ചെയ്യുവാന്‍ എനിക്ക് ഭയമായിരുന്നു: ദിലീപ്