13 തമിഴ് മത്സ്യത്തൊഴിലാളികളെയും രണ്ടുബോട്ടും പിടിച്ചെടുത്ത് ശ്രീലങ്ക. സംഭവത്തില്‍ കേന്ദ്രത്തോട് നടപടി ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഡിസംബര്‍ 19ന് 55 മത്സ്യത്തൊഴിലാളികളെ അറസ്റ്റുചെയ്യുകയും എട്ടുബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്ത ശേഷമാണ് ഈ സംഭവമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഇപ്പോള്‍ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ മയിലാട്ടി ഹാര്‍ബറില്‍ നിന്നുള്ളവരാണ് സ്റ്റാലിന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കു നേരെ ഇത്തരം ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതിനെതിരെ കേന്ദ്രം നടപടിയെടുക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു. കൂടാതെ ശ്രീലങ്കന്‍ നേവിയുടെ കസ്റ്റഡിയിലുള്ള 68 മത്സ്യത്തൊഴിലാളികളെയും 75 ബോട്ടുകളെയും മോചിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.