Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഈ ഒരു തവണയെങ്കിലും ഞാൻ അപ്പാ എന്ന് വിളിച്ചോട്ടേ': 'തലൈവർക്ക്' സ്റ്റാലിന്റെ കത്ത്

'ഈ ഒരു തവണയെങ്കിലും ഞാൻ അപ്പാ എന്ന് വിളിച്ചോട്ടേ': 'തലൈവർക്ക്' സ്റ്റാലിന്റെ കത്ത്

'ഈ ഒരു തവണയെങ്കിലും ഞാൻ അപ്പാ എന്ന് വിളിച്ചോട്ടേ': 'തലൈവർക്ക്' സ്റ്റാലിന്റെ കത്ത്
, ബുധന്‍, 8 ഓഗസ്റ്റ് 2018 (11:00 IST)
ഡിഎംകെ അധ്യക്ഷനും പിതാവുമായ കരുണാനിധിയുടെ വിയോഗത്തില്‍ മനംനൊന്ത് എം കെ സ്റ്റാലിന്റെ കത്ത്. സ്വന്തം പിതാവായിരുന്നിട്ടും പൊതു വേദികളിൽ ഡിഎംകെയുടെ ഉന്നത നേതാവ് എന്ന രീതിയിൽ മാത്രമേ സ്റ്റാലിന്‍ കരുണാനിധിയെ കണ്ടിരുന്നതും അഭിസംബോധന ചെയ്തിരുന്നതും. 
 
'നിങ്ങള്‍ എവിടെ പോയാലും ഞങ്ങളെ അറിയിച്ചിട്ട് പോകാറാണെല്ലോ പതിവ്. ഇപ്പോള്‍ ഞങ്ങളോട് പറയാതെ നിങ്ങൾ എങ്ങോട്ടാണ് പോയത്? ഞങ്ങളെ ഈ ഒരു നിമിഷത്തിലേക്ക് തള്ളിയിട്ട് അങ്ങ് എങ്ങോട്ടാണ് പോയത്? 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങളുടെ ശവകുടീരത്തില്‍ എഴുതപ്പെടേണ്ട വാക്കുകള്‍ നിങ്ങള്‍ നിശ്ചയിച്ചു, ‘വിശ്രമമില്ലാതെ ജോലി ചെയ്തവന്‍ ഇതാ ഇവിടെ വിശ്രമിക്കുന്നു.’ ഈ തമിഴ് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ സംതൃപ്തിയോടെയാണോ നിങ്ങള്‍ പോയത്?
 
ഈ 95 വര്‍ഷത്തില്‍ 80 വര്‍ഷവും നിങ്ങള്‍ തമിഴ് മക്കള്‍ക്കായ് വിശ്രമമില്ലാതെ ഓടി. ഇപ്പോള്‍ നിങ്ങള്‍ എവിടെയാണ്. 80 വർഷത്തെ നിങ്ങളുടെ പൊതുജീവിതത്തിലെ നിങ്ങളുടെ നേട്ടങ്ങൾ ആരെങ്കിലും മറികടക്കുമോ എന്നറിയാൻ വേണ്ടി നിങ്ങൾ എവിടെയെങ്കിലും ഒളിച്ചിരിക്കുകയാണോ? ജൂണ്‍ മൂന്നിന് തിരുവാരൂരില്‍ നിങ്ങളുടെ തൊണ്ണൂറ്റിയഞ്ചാം ജന്മദിനാഘോഷം നടത്തിയ സമയം, നിങ്ങളുടെ ശക്തിയുടെ പകുതി നൽകുമോ ഞാന്‍ യാചിച്ചു. ഞാന്‍ ആ ശക്തിക്കായി അപേക്ഷിക്കുന്നു, അരിങ്കര്‍ അണ്ണയില്‍ നിന്നും കടമെടുത്ത ആ ശക്തി, തലൈവരെ എനിക്കും നല്‍കുമോ? ആ ശക്തിയിലൂടെ നിങ്ങള്‍ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഞങ്ങള്‍ നിറവേറ്റും.
 
‘നിങ്ങളുടെ കോടിക്കണക്കിനുവരുന്ന സഹോദരന്മാര്‍ക്ക് അവസാനമായി ഒരു അഭ്യര്‍ത്ഥന മാത്രമേയുള്ളൂ … നിങ്ങള്‍ ഞങ്ങളെ വിളിക്കുന്ന ആ വരികള്‍ പറയൂ ‘ഉടന്‍പിറപ്പുകളെ!’ അത് നൂറ്റാണ്ടുകളോളം നാടിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞങ്ങളെ സഹായിക്കും. അപ്പാ, എന്ന് വിളിക്കുന്നതിലുപരി ഞാന്‍ ‘തലൈവരേ എന്നാണ് അങ്ങയെ വിളിച്ചിട്ടുള്ളത്. ഇപ്പോഴെങ്കിലും ഞാന്‍ അങ്ങയെ അപ്പാ എന്ന് വിളിച്ചോട്ടെ?'

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരുണാനിധിയുടെ സംസ്കാരം മറീനയിൽ തന്നെ; ഡി‌എം‌കെയുടെ ഹർജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു, കൈകൂപ്പി പ്രവർത്തകർ