‘മന്ത്രിമാര്‍ക്കും മറ്റ് ജനപ്രതിനിധികള്‍ക്കും മുന്നില്‍ എഴുന്നേറ്റ് ആദരം പ്രകടിപ്പിക്കുക’; ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി യോഗി

Webdunia
ശനി, 21 ഒക്‌ടോബര്‍ 2017 (15:00 IST)
മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുന്നില്‍ ആദര സൂചകമായി എഴുന്നേറ്റ് നില്‍ക്കണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് യുപി മുഖ്യമന്ത്രി ആദി യോഗിത്യനാഥ് നിര്‍ദ്ദേശം നല്‍കി. ഒരു മന്ത്രിയോ എം.പിയോ എംഎൽഎയോ സർക്കാർ ഓഫീസിലേക്ക് വരുമ്പോള്‍ സർക്കാർ ഉദ്യോഗസ്ഥർ ആദരം പ്രകടിപ്പിക്കണമെന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കാണുമ്പോൾ അത് ആവർത്തിക്കണമെന്നും ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു.
 
ഉത്തർപ്രദേശ് ഗവൺമെന്റ്‌ ചീഫ് സെക്രട്ടറി രാജീവ്കുമാറാണ് ഈ ഉത്തരവ് സർക്കാർ ഉദ്യോഗസ്ഥർക്ക് അയച്ചത്. തന്റെ ഓഫീസിലുള്ളവർ താൻ വരുന്ന സമയത്ത് ഓഫീസ് മര്യാദ പാലിക്കാത്തത് തന്നെ നിരുൽസാഹപ്പെടുത്തുകയാണെന്ന് സംസ്ഥാനത്തെ ഒരു എം എൽ എ പരാതിപ്പെട്ടിരുന്നു. ഗവൺമെന്റ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുന്നില്ലെന്ന് മറ്റു ചില തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പരാതിപ്പെട്ടിരുന്നു. 
 
ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പുതിയ ഉത്തരവിറക്കിയത്. മാത്രമല്ല പ്രോട്ടോക്കോൾ അനുസരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കി ചീഫ് സെക്രട്ടറി കുമാറിന്റെ കത്ത് ഒരു ന്യൂസ് ചാനൽ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

എ ഐ മസ്കിനെ സമ്പന്നനാക്കുമായിരിക്കും, ദശലക്ഷം പേർക്കെങ്കിലും തൊഴിൽ ഇല്ലാതെയാകും മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ് ഫാദർ

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments