കുമ്മനത്തിന്റെ വാക്ക് വിശ്വസിച്ച് തെറ്റായ പ്രസ്താവനകൾ നടത്തിയ അങ്ങയോട് സഹതാപം മാത്രം: യോഗിയെ പരിഹസിച്ച് മുഖ്യമന്ത്രി
യോഗിയെ കളിയാക്കി മുഖ്യമന്ത്രി
കേരളത്തിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താങ്കള്‍ ഭരിക്കുന്ന യുപിയില്‍ പ്രശ്‌നങ്ങളുടെ കൂമ്പാരമായിട്ടുപോലും കേരളത്തിന്റെ വിഷയങ്ങളില്‍ ഇടപെടാന്‍ സമയം കണ്ടെത്തിയതില്‍ ഞങ്ങളെല്ലാവരും അതിയായി സന്തോഷിക്കുന്നുവെന്നും കുമ്മനത്തിന്റെ വാക്കുകേട്ട് പ്രസ‌്താവന നടത്തിയ താങ്കളോട് സഹതാപം മാത്രമേ ഉള്ളൂവെന്നും പിണറായി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.