Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് മരണത്തിന് 50,000 രൂപ നഷ്ടപരിഹാരം, തുക സംസ്ഥാനങ്ങൾ കണ്ടെത്തണമെന്ന് കേന്ദ്രം

കൊവിഡ് മരണത്തിന് 50,000 രൂപ നഷ്ടപരിഹാരം, തുക സംസ്ഥാനങ്ങൾ കണ്ടെത്തണമെന്ന് കേന്ദ്രം
, ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (19:15 IST)
കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാര്‍ഗ്ഗരേഖ സുപ്രീംകോടതിക്ക് കൈമാറി. 
 
കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പുറത്തിറക്കിയ മാര്‍ഗ്ഗരേഖ പ്രകാരം കോവിഡ് കാരണം മരണം എന്ന് രേഖപെടുത്തിയ മരണങ്ങള്‍ക്ക് മാത്രമേ സഹായം ലഭിക്കു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും.
 
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള മാര്‍ഗ്ഗരേഖ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയത്. .സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് സഹായം നല്‍കുന്നതിനുള്ള തുക വിതരണം ചെയ്യേണ്ടത്. സംസ്ഥാന അതോറിറ്റി തയ്യാറാക്കിയ ഫോമിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
 
അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിഷയത്തിൽ തീരുമാനമെടുക്കണമെന്നും നിർദേശമുണ്ട്. സാമ്പത്തിക സഹായം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അകൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. മരണ സര്‍ട്ടിഫിക്കറ്റില്‍ കോവിഡ് എന്ന് രേഘപെടുത്താത്തതില്‍ തര്‍ക്കമുണ്ടെങ്കിൽ ഇക്കാര്യം പരിശോധിക്കാൻ ജില്ലാ തലത്തില്‍ സമിതി രൂപീകരിക്കണമെന്നും മാര്‍ഗ്ഗ രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലം സ്വദേശിനിയുമായി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് നഗ്നദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു; പത്തനംതിട്ട സ്വദേശിയായ യുവാവ് അറസ്റ്റില്‍