Webdunia - Bharat's app for daily news and videos

Install App

മദ്യം ഹോം ഡെലിവറി ചെയ്യുന്നത് പരിഗണിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

Webdunia
വെള്ളി, 8 മെയ് 2020 (14:11 IST)
ലോക്ക്ഡൗൺ കാലയളവിൽ മദ്യശാലകൾ തുറന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ നേരിട്ട് മദ്യം വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും മദ്യശാലകൾ അടച്ചിടാൻ കോടതി ആവശ്യപ്പെടണം എന്നുമായിരുന്നു ഹർജി.
 
അതേസമയം സാമൂഹിക അകലം നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാരുകൾ മദ്യം ഓൺലൈനായി വീട്ടിലേക്കെത്തിക്കുന്ന സംവിധാനം ഒരുക്കുന്നത് പരിഗണിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.ഈ വിഷയത്തിൽ അന്തിമ തീരുമാനം സംസ്ഥാനസർക്കാറുകളുടേയ്യാആണെന്നും കോടതി വ്യക്തമാക്കി.
 
ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കൗള്‍, ബി.ആര്‍.ഗവായ് എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് പുതിയ നിർദേശം മുന്നോട്ട് വെച്ചത്. നേരത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായി രാജ്യത്ത് ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ മദ്യവില്‍പനക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ഈ തീരുമാനം മദ്യവിൽപ്പനശാലകൾക്ക് മുന്നിൽ വൻതിരക്ക് ഉണ്ടാവാൻ കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് മദ്യം ഓൺലൈനായി നൽകണമെന്ന് കോടതി നിർദേശിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments