ഉത്തേജക മരുന്ന് തിരിച്ചടിയായി; അടുത്ത ശീതകാല ഒളിമ്പിക്‌സിലും റഷ്യക്ക് വിലക്ക്
ശീതകാല ഒളിമ്പിക്‌സിലും റഷ്യക്ക് വിലക്ക്
2018ല്‍ ദക്ഷിണകൊറിയയില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്‌സിലും റഷ്യക്ക് വിലക്ക്. ദേശീയ ഉത്തേജക ഏജന്‍സിയുടെ അറിവോടെ താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ (ഐഒസി) വിലക്ക്.
അതേസമയം, കുറ്റക്കാരല്ലെന്ന് തെളിയിക്കുന്ന താരങ്ങൾക്ക് പതായ്ക്ക് കീഴിൽ മത്സരിക്കാമെന്ന് ഐഒസി അറിയിച്ചു. 2014ലെ ഉത്തേജക മരുന്നടി വിവാദത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ പാരാലിംപിക്സ് മത്സരങ്ങളില്‍ നിന്നും റഷ്യ പുര്‍ണമായി പുറത്താക്കപ്പെട്ടിരുന്നു.
ഒളിമ്പിക്സിലും പുറത്തായതോടെ കനത്ത തിരിച്ചടിയാണ് റഷ്യക്ക് നേരിടേണ്ടി വരുന്നത്. കായികലോകം അഴിച്ചുപണിഞ്ഞു ശുദ്ധികലശം നടത്തുകയാണെന്നും അഴിമതി ഇനി മടക്കില്ലെന്നും ഐഒസി വ്യക്തമാക്കി.