Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഹിന്ദുക്കള്‍ ജന്‍മദിനാഘോഷത്തിനു കേക്ക് മുറിക്കരുത്, മെഴുകുതിരി കത്തിക്കരുത്, അതൊക്കെ ക്രൈസ്തവ രീതികൾ'; വിവാദപരാമർശവുമായി കേന്ദ്രമന്ത്രി

സനാതന ധര്‍മം സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ കുട്ടികളുടെ ജന്‍മദിനാഘോഷത്തിനു കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യരുതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.

'ഹിന്ദുക്കള്‍ ജന്‍മദിനാഘോഷത്തിനു കേക്ക് മുറിക്കരുത്, മെഴുകുതിരി കത്തിക്കരുത്, അതൊക്കെ ക്രൈസ്തവ രീതികൾ'; വിവാദപരാമർശവുമായി കേന്ദ്രമന്ത്രി

തുമ്പി ഏബ്രഹാം

, തിങ്കള്‍, 18 നവം‌ബര്‍ 2019 (08:55 IST)
സനാതന ധര്‍മം സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ കുട്ടികളുടെ ജന്‍മദിനാഘോഷത്തിനു കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യരുതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശങ്ങളെന്ന് എഎന്‍ ഐ റിപോര്‍ട്ട് ചെയ്തു. 
 
സനാതന ധര്‍മം സംരക്ഷിക്കാന്‍ നമ്മളെല്ലാവരും മുന്നോട്ടുവരണം. കേക്ക് മുറിക്കില്ലെന്നും മെഴുകുതിരികള്‍ കത്തിക്കില്ലെന്നും പ്രതിജ്ഞ ചെയ്യണം. ജന്‍മദിനത്തു ക്ഷേത്രങ്ങളില്‍ പോയി ശിവനെയും കാളിയെയും പ്രാര്‍ഥിക്കുകയാണു ചെയ്യേണ്ടത്. നല്ല ഭക്ഷണമുണ്ടാക്കുകയും ജനങ്ങള്‍ക്കു മധുരം വിതരണം ചെയ്യുകയും ചെയ്യണം. മെഴുകുതിരി കത്തിക്കുന്നതിനു പകരം മണ്‍ചിരാതുകള്‍ കത്തിക്കണം. മിഷനറി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ സനാതന ധര്‍മത്തിനു പകരം ക്രിസ്ത്യന്‍ ജീവിത രീതിയാണു പഠിക്കുന്നത്. പകരം സനാതന ധര്‍മവും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് കാളിയുടെ പേരില്‍ പ്രതിജ്ഞ ചെയ്യിക്കണം.
 
 കുട്ടികളെ രാമായണം, ഗീത, ഹനുമാന്‍ ചാലിസ തുടങ്ങിയവ പഠിപ്പിക്കണം. മറ്റു മതസ്ഥര്‍ ഞായറാഴ്ച പള്ളികളില്‍ പോവും. ചിലര്‍ വെള്ളിയാഴ്ച പ്രാര്‍ഥിക്കും. നമ്മുടെ മതത്തില്‍പെട്ടവര്‍ ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിച്ച മിഷനറി സ്‌കൂളിലാണ് കുട്ടികളെ അയക്കുന്നത്. സ്‌കൂളില്‍നിന്നു തിരിച്ചുവരുന്ന കുട്ടികള്‍ നെറ്റിയില്‍ തിലകക്കുറി വേണ്ടെന്ന് അമ്മമാരോടു പറയുമെന്നും ഗിരിരാജ് സിങ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിവി കാണുന്നതിനിടയിൽ ചാനൽ മാറ്റിൽ ഭർത്താവ് ഭാര്യയെയും മകളെയും വിറക് കൊണ്ട് തലയ്ക്കടച്ചു