Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണിമുടക്ക് ദിവസം ജോലിക്കെത്തിയവര്‍ക്ക് മമത നല്‍കിയ സമ്മാനം എന്തെന്ന് അറിയാമോ ?

പണിമുടക്ക് ദിവസം ജോലിക്കെത്തിയവര്‍ക്ക് മമതയുടെ വക സമ്മാനം

പണിമുടക്ക് ദിവസം ജോലിക്കെത്തിയവര്‍ക്ക് മമത നല്‍കിയ സമ്മാനം എന്തെന്ന് അറിയാമോ ?
കൊല്‍ക്കത്ത , വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (19:20 IST)
തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്ക് ദിവസം ജോലിക്കെത്തിയ ബംഗാളിലെ സർക്കാർ ജീവനക്കാർക്ക് വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി. അടുത്ത മാസത്തെ ശമ്പളത്തോടൊപ്പം അധിക ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ ഒക്ടോബർ മാത്രം പൂജ അവധിക്കൊപ്പം അധിക അവധി ദിവസം നൽകുമെന്നും മമത പ്രഖ്യാപിച്ചു.

അതേസമയം, പൊതുപണിമുടക്ക് കേരളത്തില്‍ പൂര്‍ണമായിരുന്നു. സെക്രട്ടറിയേറ്റിന്റെയും സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം തടസപ്പെട്ടു. പൊതുഗതാഗത സംവിധാനങ്ങൾ എല്ലാം പണിമുടക്കിൽ നിശ്ചലമായി. എന്നാൽ സ്വകാര്യ വാഹനങ്ങൾ തടസമില്ലാതെ നിരത്തിലിറങ്ങി. സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയും ചെയ്‌തു.

എന്നാല്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പൊതുപണിമുടക്ക് ഏശിയതേയില്ല. സ്വകാര്യ ബസുകളും ട്രാൻസ്പോർട്ട് ബസുകളും നിരത്തിലുണ്ടായിരുന്നു. വിദ്യാഭ്യാസ സ്‌ഥാനങ്ങളും സർക്കാർ സ്‌ഥാപനങ്ങളും സാധാരണ പോലെ പ്രവർത്തിച്ചു. ബാങ്കിംഗ് മേഖല പണിമുടക്കിൽ ഒന്നടങ്കം പങ്കെടുത്തതോടെ ബാങ്കുകൾ അടഞ്ഞുകിടന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീനാരായണ ഗുരു ദൈവമല്ല; ഗുരുമന്ദിരങ്ങള്‍ ദൈവമല്ലെന്നും ഹൈക്കോടതി