Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടുകാരുടെ എതിര്‍പ്പുമൂലം നര്‍ത്തകനാകാന്‍ സാധിച്ചില്ല; മ്യൂസിക് വീഡിയോ വീഡിയോ നിര്‍മിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി 16കാരന്‍ ആത്മഹത്യ ചെയ്തു

Student Commits Suicide

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (19:58 IST)
വീട്ടുകാരുടെ എതിര്‍പ്പുമൂലം നര്‍ത്തകനാകാന്‍ സാധിക്കാത്തതു കാരണം 16കാരന്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശ് ഗ്വാളിയാര്‍ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി അജിത് വന്‍ഷ്‌കര്‍ ആണ് മരിച്ചത്. ട്രെയിനിന് മുന്നില്‍ ചാടിയാണ് ആത്മഹത്യ ചെയ്തത്. തനിക്ക് മ്യൂസിക് വീഡിയോ വീഡിയോ നിര്‍മിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ശേഷമാണ് 16കാന്‍ ആത്മഹത്യ ചെയ്തത്. 
 
മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി അര്‍ജിത് സിങ് ആലപിക്കുകയും സുശാന്ത് ഖത്രി കൊറിയോഗ്രാഫ് ചെയ്യുകയും വേണമെന്നും കത്തില്‍ പറയുന്നു. എങ്കില്‍ മാത്രമേ തന്റെ ആത്മാവിന് ശാന്തി ലഭിക്കുകയുള്ളുവെന്നും തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും കുട്ടി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സവർക്കർ മാപ്പ് പറഞ്ഞത് ഗാന്ധിജിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന് രാജ്‌നാഥ് സിങ്