മരിച്ച അമ്മയ്ക്കുവേണ്ടി മകന്‍: വിഷമം താങ്ങാനാവാതെ അച്ഛന്‍ ആത്മഹത്യ ചെയ്തു
മരിച്ച അമ്മയ്ക്കായി കുഞ്ഞിന്റെ കരച്ചില്‍ ; വിഷമം താങ്ങാനാവാതെ അച്ഛന്‍ ആത്മഹത്യ ചെയ്തു
അമ്മ മരിച്ചതിനെ തുടര്‍ന്നുള്ള മകന്റെ വിഷമം കാണാനാകാതെ അച്ഛന്‍ ആത്മഹത്യ ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ കൈലാഷ് നഗറില്‍ താമസിക്കുന്ന വിജയ് ദ്വിവേദി (30)യാണ് ആത്മഹത്യ ചെയ്തത്. മാര്‍ച്ച് 22ന് ഇയാളുടെ ഭാര്യ പ്രിയ ഇതേ റൂമിലെ ഫാനില്‍ ആത്മഹത്യ ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രണ്ടുവയസുകാരനായ ഇവരുടെ മകന്‍ പപ്പു മരിച്ച് പോയ അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ട് കരയുക പതിവായിരുന്നു. ഒടുവില്‍ പപ്പുവിന്റെ സങ്കടം സഹിക്കാനാവാതെ അച്ഛനും ഈ ലോകത്തുനിന്ന് യാത്രയായി.
വിജയ് ദ്വിവേദിയുടെ ആത്മഹത്യകുറുപ്പില്‍ "എന്റെ മകന്‍ അവന്റെ അമ്മയെ കാണണം എന്നാവശ്യപ്പെട്ടുകൊണ്ടിരിക്കുകയും, അവന്റെ കരച്ചില്‍ കേട്ടുകൊണ്ടിരിക്കുകയല്ലാതെ ഒന്നും ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നില്ല എന്നും എന്റെ ഭാര്യയില്ലാതെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നതായി എനിക്ക് തോന്നുവെന്നും അതിനാല്‍ ഞാന്‍ അവളുടെ അടുത്തേക്ക് പോകുന്നു എന്ന് എഴുതിയതായി പൊലീസ് പറഞ്ഞു.