വിവാഹാഭ്യർത്ഥന നിരസിച്ചു; യുവാവ് യുവതിയുടെ വീടിനു മുൻപിൽ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി
						
		
			      
	  
	
				
			
			
			  
			
		
	  	  
	  
      
								
			
				    		 , വെള്ളി,  1 ജൂണ്‍ 2018 (18:55 IST)
	    	       
      
      
		
										
								
																	ജയ്പൂർ: വിവാഹ അഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവാവ് യുവതിയുടെ വീടിനു മുന്നിൽ ആത്മഹത്യ ചെയ്തു. ഖാൻപൂർ സ്വദേശിയായ ഹേമന്ദ് കുമാറാണ് യുവതിയുടെ വീടിനു മുൻപിൽ ആത്മഹത്യ ചെയ്തത്. യുവതിയുടെ വീടിനു മുന്നിലെത്തിയ ഇയാൾ തോക്കുകൊണ്ട് സ്വയം വെടിയുതിർക്കുകയായിരുന്നു. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
		 
		സംഭവം നടക്കുന്ന സമയത്ത് പെൺകുട്ടി വീട്ടിൽ ഉങ്ങായിരുന്നില്ല. യുവതിയുടെ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ സഹോദരൻ കണ്ടത് യുവാവ് രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ്.
 
									
										
								
																	
		 
		ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസം യുവാവ് യുവതിയെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇയാൾ പെൺകുട്ടിയുടെ ഫോണിലേക്ക് 25 തവണ വിളിച്ചിരുന്നെങ്കിലും യുവതി കോളുകൾക്ക് പ്രതികരിച്ചിരുന്നില്ല. ഇതേ തുടർന്നുള്ള മാനസിക സംഘർഷത്തിലാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
									
											
							                     
							
							
			        							
								
																	
		
		 
		
				
		
						 
		 
		  
        
		 
	    
  
	
 
	
				
        Follow Webdunia malayalam
        
              
      	  
	  		
		
			
			  അടുത്ത ലേഖനം