Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബൈയിൽ ഹിന്ദു-മുസ്‌ലിം കമിതാക്കൾ കാറിനുള്ളിൽ മരിച്ച നിലയിൽ

മുംബൈയിൽ ഹിന്ദു-മുസ്‌ലിം കമിതാക്കൾ കാറിനുള്ളിൽ മരിച്ച നിലയിൽ
, വ്യാഴം, 7 ജൂണ്‍ 2018 (15:04 IST)
മുംബൈയിൽ ഹിന്ദു മുസ്‌ലിം കമിതാക്കൾ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ മുലുന്ദിലാണ് സംഭവം നടന്നത്. നവി മുംബൈ സ്വദേശിയായ മനീഷ നേഗിലിനെയും മുലുന്ദ് സ്വദേശിയായ അഫ്രോസ് ഖാനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ്‌ ഇരുവരുടെയും മരണം. 
 
ഇരുവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം. നാല് വർഷത്തോളമായി ഇവർ പ്രനയിത്തിലായിരുന്നു. രണ്ടു മതത്തിൽ പെട്ടവരാ‍യതിനാൽ ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു. ഇതിനെ തുടർന്നാവം ആത്മഹത്യ എന്നാണ് പൊലീസ് കരുതുന്നത്.  
 
അതേസമയം കാറിൽ നിന്നും ആത്മഹത്യ കുറിപ്പോ ആത്മഹത്യയെന്ന് കരുതാവുന്ന മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. കാറിന്റെ എഞ്ചിന്നും ലൈറ്റും ഓണായി കിടക്കുന്നത് കണ്ട നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിക്കുന്നത്. പൊലീസ് എത്തി കാറിന്റെ ഡോർ തകർത്ത് ഉരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാർ മരണപ്പെട്ട യുവവിന്റേത് തന്നെയാണ് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മെസിയും കൂട്ടരും ചെഗുവേരയുടെ പിന്മുറക്കാര്’; അര്‍ജന്റീന ടീമിനെ അഭിനന്ദിച്ച് എംഎം മണി - പോസ്‌റ്റ് വൈറലാകുന്നു