Webdunia - Bharat's app for daily news and videos

Install App

മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ സുനന്ദ പുഷ്കര്‍ ആഹാരം കഴിച്ചിരുന്നില്ല!

Webdunia
തിങ്കള്‍, 14 മെയ് 2018 (16:16 IST)
മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ സുനന്ദ പുഷ്കര്‍ ആഹാരം കഴിച്ചിരുന്നില്ലെന്നാണ് ലീല പാലസ് ഹോട്ടലില്‍ അവരുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാര്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. ഇളനീര്‍ മാത്രമാണ് സുനന്ദ കഴിച്ചതെന്നും അവര്‍ സിഗരറ്റ് വലിച്ചുകൊണ്ടേയിരുന്നു എന്നും ജീവനക്കാര്‍ അന്ന് മൊഴി നല്‍കി. 
 
ഇപ്പോള്‍ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് അന്നത്തെ മൊഴികള്‍ പ്രസക്തമാകുന്നത്. സുനന്ദയുടേത് ആത്മഹത്യയാണെന്നാണ് ഡല്‍ഹി പൊലീസ് ഇപ്പോള്‍ പറയുന്നത്. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. 200 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 
 
സുനന്ദയുടെ മരണം കൊലപാതകം എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന ഡല്‍ഹി പൊലീസ് ഇപ്പോള്‍ അത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തിയതില്‍ ശശി തരൂരിന് ആശ്വസിക്കാം. സുനന്ദയുടെ മരണത്തിന് തൊട്ടടുത്ത ദിവസങ്ങളില്‍ ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ മൊഴിയും ആത്മഹത്യാസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. വിഷാദത്തിലായിരുന്ന സുനന്ദ ഹിന്ദി ശോകഗാനങ്ങള്‍ ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരുന്നു എന്നാണ് ജീവനക്കാര്‍ പറഞ്ഞത്. സുനന്ദയുടെ മരണകാരണം വിഷാദത്തിനുള്ള മരുന്നുകള്‍ അമിതമായി ഉള്ളില്‍ച്ചെന്നത് മൂലമായിരിക്കാം എന്ന് രാസപരിശോധനയില്‍ കണ്ടെത്തിയതായും അന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
 
സുനന്ദയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ ഇവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും എയിംസ് ആശുപത്രി ഫോറന്‍സിക് വിഭാഗം തലവന്‍ സുധീര്‍കുമാര്‍ ഗുപ്ത പറഞ്ഞിരുന്നു. സുനന്ദയുടേത് പെട്ടെന്നുള്ള അസ്വാഭാവിക മരണമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. സുനന്ദയുടെ മരണം കൊലപാതകമാണെന്നാണ് ഡല്‍ഹി പൊലീസ് ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കൊലപാതകം തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ശനിയാഴ്ച മുതൽ മഴ കനക്കും, 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍ നല്‍കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments