Webdunia - Bharat's app for daily news and videos

Install App

പ്രധാനമന്ത്രിയുടേത് പദവിക്ക് ചേരാത്ത പദപ്രയോഗങ്ങൾ; രാഷ്‌ട്രപതിക്ക് കോൺഗ്രസ്സിന്റെ കത്ത്

രാഷ്‌ട്രപതിക്ക് കോൺഗ്രസ്സിന്റെ കത്ത്

Webdunia
തിങ്കള്‍, 14 മെയ് 2018 (16:00 IST)
പ്രധാനമന്ത്രി പദവിക്ക് ചേരാത്ത വിധത്തിലുള്ള പദപ്രയോഗങ്ങൾ നടത്തുന്ന നരേന്ദ്രമോദിയെ താക്കീതുചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്‌ട്രപതി റാം നാഥ് കോവിന്ദിന് കോൺഗ്രസ്സിന്റെ കത്ത്. 
 
പദവിക്ക് ചേരാത്ത തരത്തിലുള്ള ഭാഷയും ഭീഷണിപ്പെടുത്തലുമാണ് മോദി പൊതുമധ്യത്തിൽ നടത്തുന്നത്. ഇത്തരത്തിൽ നടത്തുന്ന ഭീഷണിയും ഭാഷാപ്രയോഗവും നടത്തുന്നത് മിക്കവാറും പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനെ ലക്ഷ്യമിട്ടാണ്. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു കാര്യം ചിന്തിക്കാൻ കൂടിയാകില്ലെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കമുള്ളവർ ഒപ്പിട്ട കത്തിൽ പറയുന്നു.
 
 ‘കോൺഗ്രസ് നേതാക്കൾ ഒന്നു ശ്രദ്ധിക്കണം. നിങ്ങൾ പരിധി ലംഘിച്ചാൽ ഇതു നരേന്ദ്രമോദിയാണ്. നിങ്ങൾക്കു തിരിച്ചടി ലഭിച്ചിരിക്കും’ കർണാടക തെരഞ്ഞെടുപ്പിൽ മോദി നടത്തിയ ഈ പ്രസംഗത്തിന്റെ വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നുണ്ട്. കോൺഗ്രസ്‌ നേതാക്കൾക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ മോദി മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മോദിയുടെ ഭീഷണിയ്‌ക്കുമുന്നിൽ ഭയപ്പെട്ടുപോകുന്നവരല്ല ഞങ്ങൾ എന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments