Select Your Language

Notifications

webdunia
webdunia
webdunia
webdunia

കസബ വിവാദത്തില്‍ ആരാധകര്‍ക്കെതിരെ ശശി തരൂര്‍

കസബ വിവാദത്തില്‍ ആരാധകര്‍ക്കെതിരെ ശശി തരൂര്‍

Shashi tharoor
തിരുവനന്തപുരം , വെള്ളി, 26 ജനുവരി 2018 (16:52 IST)
മമ്മൂട്ടി നായകനായ കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിൽ അഭിപ്രായം വ്യക്തമാക്കി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ രംഗത്ത്.

വിവാദവുമായി ബന്ധപ്പെട്ട് നടി പാര്‍വ്വതിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തെ അപലപിച്ചാണ് തരൂരിന്റെ പ്രതികരണം.

ഈ വിഷയത്തില്‍ മമ്മൂട്ടിക്കോ പാര്‍വതിക്കോ ഉണ്ടാകാത്ത പ്രശ്നമാണ് ഫാന്‍സിനെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തരൂരിന്‍റെ പരാമര്‍ശം.  

ഐഎഫ്എഫ്‌കെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വതിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് നേരിടേണ്ടിവന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിനോയ് കോടിയേരി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ്: പ്രശ്‌നത്തില്‍ മധ്യസ്ഥനായി ഗണേഷ് കുമാര്‍ - രാഹുല്‍ കൃഷ്ണയുമായി കൂടികാഴ്ച്ച നടത്തി