‘ചൊവ്വാഴ്ചക്കള്ളന്‍’ പിടിയില്‍, പകല്‍ സമയം മോഷ്ടിച്ചത് 21 ലക്ഷം!

ബുധന്‍, 24 ഒക്‌ടോബര്‍ 2018 (16:34 IST)
ചൊവ്വാഴ്ചകളില്‍ മാത്രം മോഷണം നടത്തുന്ന കള്ളനും കൂട്ടാളിയും പിടിയില്‍. മുഹമ്മദ് സമീര്‍ ഖാന്‍ എന്ന ‘ചൊവ്വാഴ്ചക്കള്ള’നും കൂട്ടാളി മുഹമ്മദ് ഷൊയ്ബുമാണ് ഹൈദരാബാദ് പൊലീസിന്‍റെ പിടിയിലായത്.
 
അന്ധവിശ്വാസിയായ മുഹമ്മദ് സമീര്‍ ഖാന്‍ മോഷണം ചൊവ്വാഴ്ചകളില്‍ മാത്രമാക്കി മാറ്റിയതിന് പിന്നിലും കഥകളുണ്ട്. ചൊവ്വാഴ്ചകളില്‍ മോഷണം നടത്തുന്നത് കൂടുതല്‍ നേട്ടവും ഐശ്വര്യവും കൊണ്ടുവരുമെന്നായിരുന്നു ഇയാളുടെ വിശ്വാസം.
 
മാത്രമല്ല, ഇയാള്‍ പകല്‍ സമയങ്ങളില്‍ മാത്രമായിരുന്നു മോഷണം നടത്തിയിരുന്നത്. രാത്രികളില്‍ കാഴ്ചശക്തി കുറവായതിനാലാണ് പകല്‍ മോഷണം പതിവാക്കിയത്.
 
മുഹമ്മദ് സമീറില്‍ നിന്ന് 21 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. ഹൈദരാബാദില്‍ മാത്രം ചൊവ്വാഴ്ചക്കള്ളനെതിരെ 30 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സർക്കാർ സ്കൂളിലെ ഹോസ്റ്റലിൽ കുട്ടികൾ തമ്മിൽ കയ്യാംകളി: പത്താംക്ലാസുകാരൻ 9വയസുകാരനെ തലക്കടിച്ച് കൊലപ്പെടുത്തി