ഡൽഹി: കടുത്ത പ്രളയക്കെടുതി നേരിടുന്ന കേരളത്തിനു സഹായവുമായി രാജ്യത്തെ പരമോന്നത നീതിപീഡം. സുപ്രീംകോടതിയിലെ 25 ജഡ്ജിമാരും 25,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. കേരളത്തിനു സഹായം നൽകാനായി എല്ലാ ജഡ്ജിമാരോടും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭ്യർത്ഥിച്ചിരുന്നു.
കേരളത്തിലെ 10 മില്യണ്‍ ജനങ്ങള്‍ ദുരിതബാധിതരായെന്നും അവര്‍ക്കായി എല്ലാവരും ഒരുമിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവർ അടങ്ങിയ ബഞ്ച് നിരീക്ഷിച്ചിരുന്നു.
അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരും കേരലത്തിന് സഹായം നൽകുമെന്ന് വ്യക്തമാക്കി.