Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമസ്കാരത്തിന് പള്ളി അവിഭാ‍ജ്യമല്ലെന്ന വിധി പുന‌ഃപരിശോധിക്കില്ല; അയോധ്യ കേസിൽ ഈ വിധി ബാധകമല്ലെന്നും സുപ്രീം കോടതി

നമസ്കാരത്തിന് പള്ളി അവിഭാ‍ജ്യമല്ലെന്ന വിധി പുന‌ഃപരിശോധിക്കില്ല; അയോധ്യ കേസിൽ ഈ വിധി ബാധകമല്ലെന്നും സുപ്രീം കോടതി
, വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (15:54 IST)
ഇസ്‌ലാം മത വിശ്വാസികൾക്ക് നമസ്കാരത്തിന് പള്ളികൾ നിർബന്ധമല്ലെന്ന ഇസ്മായിൽ ഫാറൂക്കി കേസിൽ വിധി ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് നടപടി. അയോധ്യ കേസിൽ ഈ വിധി ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 
 
കേസിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും അശോക് ഭൂഷണും ഒരേ വിധി പ്രസ്ഥാവിച്ചപ്പോൾ ജസ്റ്റിസ് അബ്ദുൾ നസീർ വിയോജിപ്പുള്ള വിധിയാണ് പ്രസ്ഥാവിച്ചത്. വിധി വിശാല ബെഞ്ച് പുനഃപരിശോധിക്കണം എന്നായിരുന്നു  ജസ്റ്റിസ് അബ്ദുൾ നസീർ വിധി പ്രസ്ഥാവിച്ചത്.1994 ല്‍ ഇസ്മായീല്‍ ഫാറൂഖി കേസിലാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് ന്മംസ്കാരത്തിന് മുസ്‌ലിം മത വിശ്വാസികൾക്ക് പള്ളി നിർബന്ധമല്ല  എന്ന് ഉത്തരവിട്ടത്. ഇതിനെതിരെ മുസിലിം സംഘടനകളും സുന്നി വഖഫ് ബോർഡും വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. 
 
വിധി അയോധ്യ ഭൂമി വിഭജിച്ചു നൽകാനുള്ള അലഹബാദ് കോടതിടെ വിധിയെ സ്വാധീനിച്ചു എന്നും അയോദ്യ കേസിൽ വിധി ബാധിക്കുമെന്നുമായിരുന്നു സംഘടനകളുടെ പ്രധന വാദം. എന്നാൽ ഇസ്മായീല്‍ ഫാറൂഖി കേസിലെ വിധി അയോധ്യ തര്‍ക്ക ഭൂമി കേസിനെ ബാധിക്കില്ലെന്നും ഭൂമി ഏറ്റെടുക്കലിന് മാത്രമേ ബാധിക്കുകയുള്ളൂവെന്നും വിധി പ്രസ്ഥാവത്തിൽ ജസ്റ്റിസ് അശോക്‌ ഭൂഷണ്‍ വ്യക്‌തമാക്കി 
 
ഇസ്മായീല്‍ ഫാറൂഖി കേസില്‍ പള്ളികളെ സംബന്ധിച്ച്‌ 52 ആം പാരഗ്രാഫില്‍ പറഞ്ഞ പരാമര്‍ശം ആ കേസിന്റെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആണെന്നും ആ കേസില്‍ മുസ്ലിം പള്ളികള്‍ മാത്രം അല്ല, അമ്ബലങ്ങള്‍, ക്രൈസ്‌തവ പള്ളികള്‍ എന്നിവയും സര്‍ക്കാരിന് ഏറ്റെടുക്കാം എന്ന് പറഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് അശോക്‌ ഭൂഷണ്‍ ചൂണ്ടിക്കാട്ടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നും അറിയാതെ ലക്ഷ്‌മി ചോദിച്ചു മകൾ എവിടെ?