Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിൽക്ക് മെയ്ഡ് വീട്ടിലുണ്ടാക്കാം സിംപിളായി !

മിൽക്ക് മെയ്ഡ് വീട്ടിലുണ്ടാക്കാം സിംപിളായി !
, വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (14:35 IST)
കുട്ടികൾ മുതൽ പ്രായമായവർ വരെ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മിൽക് മെയിഡ്. പല മധുര വിഭവങ്ങളിലേയും അവിഭാജ്യമായ ഒരു ചേരുവ കൂടിയാണിത്. കടകളിൽ നിന്നും വലിയ വിലകൊടുത്താണ് നമ്മൾ മിൽൿ മെയ്ഡ് വാങ്ങാറുള്ളത്. എന്നാൽ കുറഞ്ഞ ചിലവിൽ സിപിളായി ഉഗ്രൻ മിൽക് മെയ്ഡ് നമ്മൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. 
 
ഇതിനായി വേണ്ട ചേരുവകൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാവുകയും ചെയ്യും. മിൽക് മെയ്ഡ് ഉണ്ടാക്കാനാവശ്യമായ ചേരുകൾ ഇതാണ് 
 
1. പാല്‍ - അര ലിറ്റര്‍ 
2. പഞ്ചസാര - 1 കപ്പ് 
3. ബേക്കിംഗ് സോഡ - ഒരു നുള്ള്
 
ഇത്രയും കുറച്ച് ചേരുവകൾ മതിയോ എന്ന് അത്ഭുതപ്പെടുന്നുണ്ടാകും അല്ലേ?  ഇനി ഉണ്ടാക്കുന്ന വിധം എങ്ങനെയാണെന്ന് നോക്കാം. 
 
പാൻ ചൂടാക്കി പാൽ ഒഴിക്കുക. കുറഞ്ഞ തീയിൽ വേണം പാൽ ചൂടാക്കാൻ. പാൽ ചൂടായി തുടങ്ങുമ്പോൾ തന്നെ അരക്കപ്പ് പഞ്ചസാര അൽ‌പാൽ‌പമായി പാലിലേക്ക് ചേർത്ത് ലയിപ്പിച്ചെടുക്കുക. അൽ‌പം സമയം എടുത്തു തന്നെ ഇത് ചെയ്യുക. നന്നായി പാൽ ഉളക്കുകയും വേണം. പഞ്ചസാര പൂർണമായും അലിയിച്ച് ചേർത്ത ശേഷം പാൽ നന്നായി കുറുക്കുക. കുറുകിയതിനു ശേഷം ഒരു നുള്ള് ബേക്കിംഗ് സോഡ കൂടി ചേർക്കുന്നതോടെ മിൽക് മെയ്ഡ് തയ്യാർ. ഇത് ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭിണികൾ അറിഞ്ഞിരിക്കണം ബീറ്റ്റൂട്ടിന്റെ ഈ ഗുണങ്ങൾ!