Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ വിമർശിച്ച് സുപ്രീംകോടതി

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ വിമർശിച്ച് സുപ്രീംകോടതി

അഭിറാം മനോഹർ

, ചൊവ്വ, 18 ഫെബ്രുവരി 2025 (14:31 IST)
അശ്ലീല പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രണ്‍വീര്‍ അല്ലാബാഡിയയുടെ ഹര്‍ജി പരിഗണിക്കവെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. എന്തുതരം പരാമര്‍ശമാണ് നടത്തിയതെന്ന് കോടതി ചോദിച്ചു. മാതാപിതാക്കളെ അപമാനിച്ചു. മനസിലെ വൃത്തിക്കേടാണ് യൂട്യൂബ് ചാനലില്‍ ഛര്‍ദ്ദിച്ചതെന്നും എന്ത് കൊണ്ട് താങ്കള്‍ക്ക് അനുകൂലമായി തീരുമാനം എടുക്കേണ്ടതെന്നും കോടതി ചോദിച്ചു.
 
ജനപ്രീതിയുണ്ടെന്ന് എന്തും പറയാമെന്ന് കരുതരുത്. സമൂഹത്തെ നിസാരമായി കാണരുതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അതേസമയം തനിക്ക് വധഭീഷണിയുണ്ടെന്ന് രണ്‍വീര്‍ കോടതിയെ അറിയിച്ചു. വധഭീഷണിയുണ്ടെങ്കില്‍ അതില്‍ പരാതി നല്‍കു എന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം അല്ലാബാഡിയയെ അറസ്റ്റ് ചെയ്യുന്നത് കോടതി താത്കാലികമായി തടഞ്ഞു. താരം നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതും കോടതി തടഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു; കണക്കുകളിങ്ങനെ