Select Your Language

Notifications

webdunia
webdunia
webdunia
webdunia

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി.

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി , തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2016 (14:10 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി. മഹാവിഷ്ണുവിന്റെ രൂപത്തില്‍ ഒരു മാഗസിന്റെ കവര്‍ പേജില്‍ ധോണിയുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നതാണ് ഇതെന്നായിരുന്നു കേസ്.
 
2013 ഏപ്രിലിലാണ് സംഭവം നടന്നത്. ബിസിനസ് ടുഡേ മാസികയുടെ കവര്‍ പേജാണ് വന്‍ വിവാദം സൃഷ്ടിച്ചത്. കയ്യില്‍ ചെരുപ്പും പിടിച്ച് മഹാവിഷ്ണുവിന്റെ വേഷത്തില്‍ എത്തിയ ധോണിയുടെ ചിത്രം മതവികാരം വ്രണപ്പെടുത്തുമെന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ ജയകുമാര്‍ ഹിരേമത്താണ് കോടതിയെ സമീപിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള കോണ്‍ഗ്രസ് നടത്തിയ സമൂഹ വിവാഹത്തില്‍ അഴിമതിയെന്നു പരാതി; മാണിക്കെതിരെ ത്വരിത പരിശോധനക്ക് ഉത്തരവ്