Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nupur sharma: പ്രവാചകനിന്ദാ പരാമർശം: നൂപുർ ശർമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി

Nupur sharma: പ്രവാചകനിന്ദാ പരാമർശം: നൂപുർ ശർമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി
, ചൊവ്വ, 19 ജൂലൈ 2022 (16:20 IST)
പ്രവാചകനിന്ദാ വിഷയത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ബിജെപി മുൻവക്താവ് നൂപുർ ശർമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി. അറസ്റ്റ് തടയണമെന്നും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തനിക്കെതിരെ ഫയൽ ചെയ്തിരിക്കുന്ന എഫ്ഐആറുകൾ ഒന്നിച്ച് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് നൂപുർ ശർമ കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ അടുത്തവാദം കേൾക്കുന്നതുവരെ നൂപുറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിനിർദേശം.
 
നൂപുർ ശർമയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറുകൾ ഒന്നാക്കുന്നതിൽ അഭിപ്രായം അറിയിക്കാൻ സുപ്രീം കോടതി വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഡൽഹി,കർണാടക,തെലങ്കാന,പശ്ചിമബംഗാൾ,ഉത്തർപ്രദേശ്,ജമ്മു കശ്മീർ,അസം എന്നീ സംസ്ഥാനങ്ങളോടാണ് സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Flipkart Big Savings Days: ഓഫറുകളുടെ പെരുമഴയുമായി ഫ്ലിപ്കാർട്ട്: ബിഗ് സേവിങ് ഡേയ്സ് സെയിൽ 27 വരെ