Select Your Language

Notifications

webdunia
webdunia
webdunia
webdunia

NEET Controversy: പരീക്ഷയുടെ പവിത്രതയെ തന്നെ ഇല്ലാതെയാക്കി, നീറ്റ് ക്രമക്കേടിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

NEET Controversy: പരീക്ഷയുടെ പവിത്രതയെ തന്നെ ഇല്ലാതെയാക്കി, നീറ്റ് ക്രമക്കേടിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

അഭിറാം മനോഹർ

, ചൊവ്വ, 11 ജൂണ്‍ 2024 (14:32 IST)
നീറ്റ് പരീക്ഷ ക്രമക്കേടില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. വിവാദങ്ങള്‍ പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്നും എന്‍ടിഎ അതിനാല്‍ തന്നെ ഇതിന് വിശദമായ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീന്‍ അമാനുള്ളയും വിക്രം നാഥും ഉള്‍പ്പെട്ട ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കിയിട്ടുള്ളത്.
 
നീറ്റ് പരീക്ഷയില്‍ വലിയ ക്രമക്കേട് നടന്നതായി ആരോപിച്ച് നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജികളില്‍ ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നതായ ആരോപണത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്ദി മറുപടി നല്‍കണമെന്ന് കോടതി വ്യക്തമാക്കി. അതേസമയം കൗണ്‍സലിങ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. കേസ് ജൂലൈ എട്ടിന് പരിഗണിക്കുന്നതിനായി മാറ്റി. ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള ക്രമക്കേടുകള്‍ നടന്നതിനാല്‍ പരീക്ഷ റദ്ദാക്കണമെന്നും പേപ്പര്‍ ചോര്‍ച്ചയില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍ പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം