Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരാളെ പാക്കിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കാണാകില്ലെന്ന് സുപ്രീംകോടതി

Supreme Court

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 4 മാര്‍ച്ച് 2025 (16:44 IST)
ഒരാളെ പാക്കിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കാണാകില്ലെന്ന് സുപ്രീംകോടതി. ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രീംകോടതി ഇക്കാര്യം നിരീക്ഷിച്ചത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പാകിസ്താനി എന്ന് വിളിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം.
 
വിവരാവകാശ നിയമമനുസരിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ചെന്നപ്പോള്‍ പ്രതി തന്റെ മതം പരാമര്‍ശിച്ച് അധിക്ഷേപിച്ചുവെന്ന ഉറുദു വിര്‍ത്തകനും ക്ലര്‍ക്കുമായ വ്യക്തി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സെക്ഷന്‍ 298, 504, 353 എന്നിവ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ജാര്‍ഖണ്ഡ് ഹൈക്കോടതി പരാതിക്കാരന് അനുകൂലമായ ഉത്തരവിടുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

USA vs China: ട്രംപിന്റെ നികുതിയുദ്ധത്തിന് ചൈനയുടെ തിരിച്ചടി,അമേരിക്കയുടെ കോഴിയിറച്ചി മുതല്‍ പരുത്തിക്ക് വരെ അധികനികുതി ചുമത്തി