Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

, ശനി, 22 മാര്‍ച്ച് 2025 (20:48 IST)
ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന സ്ത്രീയുടെ അപേക്ഷ സുപ്രീം കോടതി നിരസിച്ചു. കോടതിയുടെ അഭിപ്രായത്തില്‍, ജോലി ചെയ്യുന്ന സ്ത്രീക്ക് ഭര്‍ത്താവിന്റെ അതേ റോളാണ്. അത്തരമൊരു സാഹചര്യത്തില്‍ അവര്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാനുളള കഴിവുണ്ട്. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരത്തിലൊരു വിധി അറിയിച്ചത്. അസോസിയേറ്റ് പ്രൊഫസര്‍ ആയിരുന്നിട്ടും സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ടിരുന്നു. ഈ കേസില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരാണെന്ന് കോടതി അതിന്റെ ഹ്രസ്വ വിധിന്യായത്തില്‍ പറഞ്ഞു. 
 
അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 136 പ്രകാരമുള്ള ഞങ്ങളുടെ അധികാരം ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ലന്നും കോടതി വ്യക്തമാക്കി.  ജീവനാംശം ആവശ്യപ്പെട്ടുള്ള സ്ത്രീയുടെ ഹര്‍ജി സുപ്രീം കോടതി ബെഞ്ച് പരിഗണിച്ചപ്പോഴാണ് ഇത്തരം ഒരു തീരുമാനം അറിയിച്ചത്. ഭാര്യയുടെ ജീവനാംശത്തിനുള്ള അപേക്ഷ ഭര്‍ത്താവ് എതിര്‍ത്തു. ഭാര്യ ജോലിക്കാരിയായതിനാല്‍ ജീവനാംശം ആവശ്യമില്ലെന്ന് ഭര്‍ത്താവിന്റെ അഭിഭാഷകനായ ശശാങ്ക് സിംഗ് കോടതിയെ അറിയിച്ചു. ഭാര്യക്ക് പ്രതിമാസം 60,000 രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഭര്‍ത്താവിന്റെ അഭിഭാഷകന്‍ ശശാങ്ക് സിംഗ് കോടതിയെ അറിയിച്ചു. എന്നിരുന്നാലും, ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് ഭാര്യ വാദിച്ചു. 
 
ഭാര്യക്ക് വരുമാനവും യോഗ്യതയും ഉണ്ടായിരുന്നാലും ഭര്‍ത്താവ് ജീവനാംശം നല്‍കാന്‍ ബാധ്യസ്ഥനാണെന്ന് സ്ത്രി വാദിച്ചു. ഭര്‍ത്താവിന് പ്രതിമാസം ഒരു ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്ന് അവര്‍ ബെഞ്ചിനെ അറിയിച്ചു. പ്രതിമാസ വരുമാനം സംബന്ധിച്ച് തര്‍ക്കമുണ്ടായതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ വേതന സ്ലിപ്പുകള്‍ നല്‍കാന്‍ കോടതി ഇരുവരോടും ഉത്തരവിട്ടു. മധ്യപ്രദേശ് ഹൈക്കോടതിയും കീഴ്ക്കോടതിയും ജീവനാംശത്തിനുള്ള അപേക്ഷ നിരസിച്ചതിനെത്തുടര്‍ന്നാണ് സ്ത്രീ സുപ്രീം കോടതിയെ സമീപിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു