Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണം: സുപ്രീം കോടതി

ജസ്റ്റിസ് പി.എസ്. കർണന് വൈദ്യപരിശോധന നടത്തണമെന്ന് സുപ്രീം കോടതി

വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണം: സുപ്രീം കോടതി
ന്യൂഡൽഹി , തിങ്കള്‍, 1 മെയ് 2017 (12:38 IST)
കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി എസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സുപ്രീംകോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ജഡ്ജിമാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയതുൾപ്പെടെ വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച കര്‍ണന്റെ നടപടികള്‍ക്കെതിരെയാണ് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ച് നിർണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.  
 
കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘം ജസ്റ്റിസ് കര്‍ണനെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. മെയ് നാലിനകം, പരിശോധന നടത്തി എട്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ബംഗാൾ ഡിജിപിയും സംസ്ഥാന സർക്കാരും ഇതിന് ആവശ്യമായ എല്ലാ സൗകര്യവുമൊരുക്കണം. ജസ്റ്റിസ് കർണൻ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ നടപ്പിലാക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൂഢാലോചന തെളിയിക്കാനുളള വകുപ്പ് തന്റെ കൈയില്‍ ഇല്ല, കുരിശ് പൊളിച്ചതില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് തെളിയിക്കാം: ഇ ചന്ദ്രശേഖരന്‍