Webdunia - Bharat's app for daily news and videos

Install App

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 17 ജൂലൈ 2025 (18:55 IST)
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി റദ്ദാക്കണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യത്തില്‍ മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി. വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നല്‍കിയ യുവാവ് തന്റെ കക്ഷിയുമായി ലൈംഗിക ബന്ധം തുടര്‍ന്നുവെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
 
വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് നിങ്ങള്‍ പക്വതയുള്ള വ്യക്തിയാണ്. വിവാഹത്തിന് പുറത്തുള്ള ഒരു ബന്ധം എങ്ങനെ ആയിരിക്കണമെന്ന ബോധ്യം നിങ്ങള്‍ക്ക് ഉണ്ടായിരുന്നോയെന്ന് കോടതി ചോദിച്ചു. ലൈംഗിക ബന്ധത്തിനായി അയാള്‍ ഹോട്ടലുകളിലേക്ക് വിളിച്ചപ്പോള്‍ നിങ്ങള്‍ എന്തിനാണ് പോയതെന്ന് കോടതി ചോദിച്ചു. 
 
വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിലൂടെ നിങ്ങളും കുറ്റം ചെയ്തിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാമല്ലോ എന്നും കോടതി ചോദിച്ചു. ഇത് വ്യക്തമാക്കിയ കോടതി യുവതിയുടെ ഹര്‍ജി തള്ളി യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkidakam: രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലത്, കർക്കിടക മാസത്തിൽ ദശപുഷ്പങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

സ്‌കൂള്‍ അസംബ്ലിയില്‍ ഭഗവദ്ഗീത ശ്ലോകം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിറക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇറാഖിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; 60 പേര്‍ വെന്തുമരിച്ചു

ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കും: മുഖ്യമന്ത്രി നിതീഷ് കുമാര്‍

വടക്കൻ ജില്ലകളിൽ തോരാതെ മഴ, കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു

അടുത്ത ലേഖനം
Show comments