Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബക്രീദ് ഇളവ് രോഗവ്യാപനത്തിന് കാരണമായാല്‍ നടപടി നേരിടേണ്ടിവരും: കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

ബക്രീദ് ഇളവ് രോഗവ്യാപനത്തിന് കാരണമായാല്‍ നടപടി നേരിടേണ്ടിവരും: കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

ശ്രീനു എസ്

, ചൊവ്വ, 20 ജൂലൈ 2021 (15:51 IST)
ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കിയതില്‍ കേരളത്തിന്  സുപ്രീംകോടതിയുടെ വിമര്‍ശനം. സമ്മര്‍ദത്തിനു വഴങ്ങി യുള്ള കോവിഡ് ഇളവുകള്‍ ദയനീയം എന്ന് സുപ്രീംകോടതി. വ്യാപാരികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇളവുകള്‍ എന്ന വാദത്തിലാണ് പരാമര്‍ശം. ഇളവുകള്‍ രോഗവ്യാപനത്തിന് കാരണം ആയാല്‍ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയ കേരളത്തിന്റെ നടപടിക്കെതിരെ വന്ന ഹര്‍ജിയിലാണ് കോടിതി ഇക്കാര്യം പറഞ്ഞത്. റോഹിന്റന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഇത് പരിഗണിച്ചത്.
 
കൂടാതെ സമ്മര്‍ദ്ദ ശക്തികളെ മൗലിക അവകാശം സംരക്ഷിക്കുന്നതില്‍ ഇടപെടാന്‍ അനുവദിക്കരുതെന്നും യുപിയിലെ കന്‍വര്‍ യാത്രാ കേസിലെ നിര്‍ദേശങ്ങള്‍ കേരളത്തിനും ബാധകമാണെന്നും കോടതി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രൂപ്പ് കോൾ ഇനി മിസ്സാവില്ല, എപ്പോൾ വേണമെങ്കിലും ഗ്രൂപ്പ് കോളിൽ കയറാം: പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്