Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഫാലിലും വിധി നാളെ; മോദി സർക്കാരിന് നിർണായകം

റഫാല്‍ കേസില്‍കൂടി വിധി വരുന്നതോടെ ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന ഭൂരിഭാഗം കേസുകളിലും തീര്‍പ്പാകും.

Rafale deal

തുമ്പി ഏബ്രഹാം

, ബുധന്‍, 13 നവം‌ബര്‍ 2019 (13:20 IST)
റഫാല്‍ യുദ്ധവിമാന ഇടപാട് കേസിലെ പുനഃപരിശോധനാ ഹര്‍ജികളിൽ സുപ്രീം കോടതി നാളെ വിധി പറയും.റഫാല്‍ യുദ്ധവിമാന ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ പുന:പരിശോന ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
 
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച രാവിലെ വിധി പറയുന്നത്.   
 
റഫാല്‍ കേസില്‍കൂടി വിധി വരുന്നതോടെ ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന ഭൂരിഭാഗം കേസുകളിലും തീര്‍പ്പാകും.17ന് വിരമിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിധി പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല സ്ത്രീ പ്രവേശനം: പൂനഃപരിശോധനാ ഹർജികളിൽ നാളെ വിധി