Webdunia - Bharat's app for daily news and videos

Install App

മത്സരിക്കുന്നെങ്കില്‍ ഗുരുവായൂരില്‍; വിജയസാധ്യത ഒട്ടും ഇല്ലാത്ത മണ്ഡലം സുരേഷ് ഗോപി തിരഞ്ഞെടുക്കുന്നതില്‍ ബിജെപി ഞെട്ടലില്‍

ശ്രീനു എസ്
ബുധന്‍, 10 മാര്‍ച്ച് 2021 (08:39 IST)
മത്സരത്തിനില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി നിര്‍ബന്ധമാണെങ്കില്‍ ഗുരവായൂരില്‍ മത്സരിക്കാമെന്നാണ് കേന്ദ്രത്തോട് പറഞ്ഞത്. വിജയ സാധ്യതയുള്ള എ പ്ലസ് മണ്ഡലങ്ങളായ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, തൃശൂര്‍ എന്നിവയാണ് ബിജെപി സുരേഷ് ഗോപിക്കായി മാറ്റിവച്ചിരുന്നത്. വ്യാഴാഴ്ച ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ ബിജെപിക്ക് ഇതുവരെ മുപ്പതിനായിരം വോട്ടുകള്‍ പോലും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. സുരേഷ് ഗോപിയുടെ തീരുമാനം കേന്ദ്ര- സംസ്ഥാന നേതൃത്വത്തെ ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. 
 
സിനിമാ തിരക്കുകള്‍ ഉള്ളതിനാല്‍ മത്സരരംഗത്തില്ലെന്ന് പറഞ്ഞെങ്കിലും ഉറപ്പായും മത്സരിക്കണമെന്നാണ് ബിജെപി സുരേഷ് ഗോപിയോട് ആവശ്യപ്പെടുന്നത്. ശോഭാ സുരേന്ദ്രനും സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ട്. കഴക്കൂട്ടം, മഞ്ചേശ്വരം, കോന്നി ഇതിലേതിലെങ്കിലും ഒന്നിലായിരിക്കും കെ സുരേന്ദ്രന്‍ മത്സരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments