ആശുപത്രിയില്‍ കഴിയുന്ന സുഷമ സ്വരാജിനെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു
നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദേശകാര്യമന്ത്രിയും ബി ജെ പി നേതാവുമായ സുഷമ സ്വരാജിനെ രാഹുല്‍ ഗാന്ധിയും ശിവരാജ്‌സിംഗ് ചൗഹാനും സന്ദര്‍ശിച്ചു. അതോടൊപ്പം നാല്‍പ്പത് മിനിട്ടോളം ആശുപത്രിയില്‍ ചിലവിടുകയും ചെയ്തു.

ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സുഷമ സ്വരാജിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സുഷമ സ്വരാജിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയില്‍ കഴിയുന്ന മന്ത്രിയെ കാണാന്‍ ആദ്യമെത്തിയത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാനാണ്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.
സുഷമയുടെ ആരോഗ്യസ്ഥിതിയില്‍ പേടിക്കാനൊന്നുമില്ലെന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും അവര്‍ അറിയിച്ചിരുന്നു. ആശങ്കയ്ക്ക് ഇടയില്ലെങ്കിലും, എയിംസിലെ ഹൃദ്രോഗ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് സുഷമ സ്വരാജ് ഇപ്പോള്‍. ഇന്ത്യ സന്ദര്‍ശിക്കുന്ന പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി അയ്‌സാസ് അഹമ്മദ് ചൗധരിയുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.