Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റതവണ ചാര്‍ജ്‌ ചെയ്‌താല്‍ 303.2 മൈല്‍ ഓടുന്ന കാറുമായി 'ടെസ്‌ല' വിപണിയിലേക്ക്!

ഒറ്റ തവണ ചാര്‍ജ്‌ ചെയ്‌താല്‍ 488 കിലോമീറ്ററോളം സഞ്ചരിക്കാന്‍ സാധിക്കുന്ന ഇലക്‌ട്രിക്‌ കാറുമായി ടെസ്ല.

ഒറ്റതവണ ചാര്‍ജ്‌ ചെയ്‌താല്‍ 303.2 മൈല്‍ ഓടുന്ന കാറുമായി 'ടെസ്‌ല' വിപണിയിലേക്ക്!
, ശനി, 30 ഏപ്രില്‍ 2016 (15:54 IST)
ഒറ്റ തവണ ചാര്‍ജ്‌ ചെയ്‌താല്‍ 488 കിലോമീറ്ററോളം സഞ്ചരിക്കാന്‍ സാധിക്കുന്ന ഇലക്‌ട്രിക്‌ കാറുമായി ടെസ്ല. ടെസ്ലയുടെ പുതിയ 'മോഡല്‍ എസ്‌' ആണ്‌ ഒറ്റ ചാര്‍ജിങ്ങില്‍ 488 കിലോമീറ്റര്‍ ഓടുക. വായുതടസ്സം കുറയ്‌ക്കുന്നതിനായി പുതിയ ഡിസൈനുമായാണ്‌ മോഡല്‍ എസ്‌ എത്തുന്നത്.
 
യു എസ്‌ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കണക്കു പ്രകാരം ഒറ്റതവണ ചാര്‍ജ്‌ ചെയ്‌താല്‍ 303.2 മൈല്‍ അഥവാ 488 കിലോമീറ്റര്‍ ഈ കാര്‍ ഓടുമെന്നാണ്‌ സൂചന‍.കൂടാതെ, ബാറ്ററിശേഷിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. ഇതാണ്‌ മൈലേജില്‍ ഇത്രത്തോളം നേട്ടമുണ്ടാക്കാന്‍ കമ്പനിയെ സഹായിച്ചിരിക്കുന്നത്‌.
 
നിസാന്റെ ലീഫ്‌ ആയിരുന്നു മോഡല്‍ എസിന്റെ ഏറ്റവും വലിയ എതിരാളി. എന്നാല്‍ ബാറ്ററികള്‍ക്ക്‌ സംഭവിക്കുന്ന കേടുപാടുകള്‍ ഇവയ്‌ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ടെസ്ലയുടെ പുതിയ മോഡല്‍ വിപണിയില്‍ എത്തുന്നതോടെ ഇലക്‌ട്രിക്‌ കാറുകള്‍ വാങ്ങുന്നതിനെക്കുറിച്ച്‌ ആളുകള്‍ കൂടുതല്‍ ചിന്തിച്ചുതുടങ്ങുമെന്ന്‌ കമ്പനി അവകാശപ്പെടുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു : യുവ എന്‍ജിനീയര്‍ അറസ്റ്റില്