“കാപ്പിയിലോ ചായയിലോ ഇത് 4 തുള്ളി ഒഴിച്ചുനല്‍കൂ...” - സുശാന്തിന്‍റെ മരണത്തില്‍ നിര്‍ണായക തെളിവാകുമോ റിയയുടെ ചാറ്റുകള്‍ ?

അനിരാജ് എ കെ
വ്യാഴം, 27 ഓഗസ്റ്റ് 2020 (13:20 IST)
സുശാന്ത് സിംഗ് രാജ്‌പുത്തിന്‍റെ മരണത്തില്‍ റിയ ചക്രബര്‍ത്തിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നാണ് ചലച്ചിത്രലോകം ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. റിയയ്ക്ക് മയക്കുമരുന്ന് ഇടപാടുകള്‍ ഉണ്ടായിരുന്നതായി അവരുടെ ചാറ്റ് രേഖകള്‍ വ്യക്തമാക്കുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ കടുത്ത ആരോപണങ്ങളുമായി സുശാന്തിന്‍റെ പിതാവും രംഗത്തെത്തി.
 
“ചായയിലോ കാപ്പിയിലോ വെള്ളത്തിലോ ഇത് നാലുതുള്ളി കലര്‍ത്തി അവന് കുടിക്കാന്‍ നല്‍കുക. കിക്ക് കിട്ടാന്‍ 30-40 മിനിറ്റുകള്‍ എടുക്കും” - ഇത് റിയയുമായി ജയ സാഹ എന്ന വ്യക്തി നടത്തിയ ഒരു ചാറ്റ് സന്ദേശമാണ്. ഇതില്‍ പരാമര്‍ശിക്കുന്ന ‘അവന്‍’ സുശാന്താണെന്നാണ് ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുന്നത്.
 
സുശാന്ത് അറിയാതെ റിയ മയക്കുമരുന്ന് നല്‍കുമായിരുന്നു എന്ന് സംശയമുണര്‍ത്തുന്ന രേഖകളാണ് ഇവയൊക്കെ എന്നാണ് സുശാന്തിന്‍റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നത്.
 
ജൂണ്‍ 14നാണ് ബാന്ദ്രയിലെ ഫ്ലാറ്റില്‍ സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്കകം തന്നെ സുശാന്തിന്‍റെ കാമുകി റിയയെയും കുടുംബത്തെയും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന ആരോപണങ്ങള്‍ ഉയര്‍ന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് അന്നപാത്രം, ചില നപുംസകങ്ങൾക്ക് പറയുന്നത് ഇഷ്ടമാവില്ല, കിറ്റുമായി വന്നാൽ മോന്തയ്ക്ക് വലിച്ചെറിയണം, ഇത് പ്രജാരാജ്യം : സുരേഷ് ഗോപി

ഒബാമ ഒന്നും ചെയ്തില്ല, എന്നിട്ട് നൊബേൽ കൊടുത്തു, ഞാൻ അവസാനിപ്പിച്ചത് 8 യുദ്ധങ്ങൾ: ട്രംപ്

തുണിയുടക്കാതെ ഒരു സിനിമാതാരം വന്നാൽ ആളുകൾ ഇടിച്ച് കയറും, ഇത്ര വായിനോക്കികളാണോ മലയാളികൾ?, യു പ്രതിഭ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു; അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല

ഹൃദയാഘാതം മൂലം നടനും ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമാന്‍ അന്തരിച്ചു

അടുത്ത ലേഖനം
Show comments